23 January Wednesday

കൊല്ലം ആയൂരിൽ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കൊല്ലം> ആയൂർ- കൊട്ടാരക്കര റൂട്ടിലുണ്ടായ വാഹനാപകടത്തിൽ  ഒരു കുടുംബത്തിലെ  5 പേര്‍ മരിച്ചു.  തലച്ചിറ വടശേരിക്കര റാന്നി കൈലാസ് ഭവനില്‍ മിനി (46),  മകള്‍ അഞ്ജന സുരേഷ് (21), കൈലാസ് ഭവനില്‍ മനോജിന്റെ ഭാര്യ സ്മിത,  മകള്‍ ഹര്‍ഷ (മൂന്നര) ഇവരുടെ  ബന്ധു ആല ചെങ്ങന്നൂര്‍ കോണത്തോത്ത് വീട്ടില്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. അരുണായിരുന്നു വാഹനമോടിച്ചിരുന്നുത്. ഗുരുതരമായി പരിക്കേറ്റ അഭിനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചിരിക്കുന്നു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം കരിക്കകം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

കെഎസ്‌ആർടിസി ബസും  ആൾട്ടോ - 800 കാറുമാണ്‌  അപകടത്തിൽ പെട്ടത്. അകമൺ,  പനച്ചിമൂട്ടിൽ ഹോണ്ട ഷോറൂമിന് സമീപമാണ് അപകടം . മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.



വേഗതയിൽ വന്ന കാർ റോഡിന് എതിർ വശത്തുകൂടി വരികയായിരുന്ന ബസിൽ ഇടിയ്ക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇതിൽ 5 പേർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപടത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്.  തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വണ്ണപ്പുറം- തൊടുപുഴ- കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചറിലാണ് കാർ ഇടിച്ചത്.
 


പ്രധാന വാർത്തകൾ
 Top