08 November Friday

കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

ആലപ്പുഴ > ആലപ്പുഴ അർത്തുങ്കൽ ഭാഗത്ത് കടലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ  ജീവനക്കാരനായിരുന്ന പൊന്നാനി സ്വദേശി ഷൗക്കത്തിനെ പുലർച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു.

കാണാതായ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് ഡയറക്റുടെ നിർദേശപ്രകാരം പെട്രോളിങ് ബോട്ട് പുറപ്പെടുകയും തിരച്ചിലിൽ  മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം  ഇൻക്വസ്റ്റ്  നടപടികൾക്കായി അർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷന് കൈമാറി.

ഫിഷറീസ് ഗാർഡ് രാഹുൽ, ലൈഫ് ഗാർഡ് മാരായ ജയൻ , ജോർജ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സിബി സോമൻ,അസിസ്റ്റൻറ് ഡയറക്ടർ മിലി ഗോപിനാഥ് എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top