തിരുവനന്തപുരം > മത്സ്യബന്ധനരംഗത്തും ഉള്‍നാടന്‍ മത്സ്യകൃഷി വികസനത്തിലും വിദൂര സംവേദന സാങ്കേതിക സേവനം ഉറപ്പാക്കും. ഇതിനായി ഫിഷറീസ് വകുപ്പ് ഐഎസ്ആര്‍ഒയുമായി ചര്‍ച്ച ആരംഭിച്ചു. സംസ്ഥാനത്ത് കടലില്‍ മത്സ്യബന്ധനം നടത്തുന്ന 5025 യന്ത്രവല്‍ക്കൃത ബോട്ടുകളും 29,275 യന്ത്രവല്‍ക്കൃത വള്ളങ്ങളും 2494 പരമ്പരാഗത വള്ളങ്ങളുമുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിന് ഉപഗ്രഹ സാങ്കേതികസംവിധാനങ്ങള്‍ വഴിയുള്ള വിദൂര സംവേദനസേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ ഏറ്റവും പുതിയ ഉപഗ്രഹങ്ങളെ പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
മത്സ്യബന്ധനമേഖലയില്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (ജിഐഎസ്) സേവനം പൂര്‍ണതോതില്‍ ഉപയോഗിക്കുന്നതിനാണ് പ്രഥമ പരിഗണന. മത്സ്യലഭ്യതയുടെ സാധ്യത,മത്സ്യബന്ധനത്തിനുള്ള നിയമപരമായ അതിര്‍ത്തി അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ രൂപം യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും. മത്സ്യസമ്പത്ത് കുടുതലുള്ള മേഖല, കാലാവസ്ഥാനിരീക്ഷണം, ജാഗ്രതാ നിര്‍ദേശം നല്‍കല്‍, മത്സ്യബന്ധനയാനങ്ങളുടെ സ്ഥാനനിര്‍ണയം തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഉള്‍നാടന്‍ മത്സ്യക്കൃഷിയുടെ പ്രോത്സാഹനത്തിനായി ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സര്‍വേയും ലക്ഷ്യമിടുന്നു.
ഭൌമോപരിതല ഉപഗ്രഹസംവിധാനത്തിന്റെ സഹായത്തോടെ യാനങ്ങളെ നിരീക്ഷിക്കും. യാനങ്ങളുടെ സ്ഥാനവും വേഗതയും നിശ്ചിത ഇടവേളകളില്‍ ശേഖരിക്കും. ലൈറ്റ് ഹൌസുകളില്‍ ഇതിനുള്ള ഉപകരണസംവിധാനമൊരുക്കും. ലൈറ്റ് ഹൌസുകളില്‍നിന്നുള്ള വിവരങ്ങള്‍ ആദ്യം കൊച്ചിയിലെ പ്രദേശികകേന്ദ്രത്തില്‍ ശേഖരിക്കും. ഇത് മുംബൈയിലെ ഡേറ്റാ സെന്ററിലേക്ക് അയക്കും. ഇന്ത്യന്‍തീരത്ത് 50 കിലോമീറ്ററിനുള്ളിലെ എല്ലാ യാനങ്ങളും ഈ സംവിധാനത്തിന്റെ നിരീക്ഷണപരിധിയില്‍ വരും.
മത്സ്യസമ്പത്തിന്റെ ലഭ്യത, കാലാവസ്ഥാപ്രവചനം, സുനാമി, ശക്തമായ കാറ്റിന്റെ മുന്നറിയിപ്പ് നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമയാസമയം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..