28 February Friday

ചരിത്രമായി മഹാശൃംഖല; ഭരണഘടന വായിച്ചു ലക്ഷങ്ങള്‍ തെരുവില്‍ നിറയുന്നത് ലോകത്താദ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

കൊച്ചി >ഭരണഘടന സംരക്ഷിക്കാൻ ജീവാർപ്പണത്തിനും തയ്യാറെന്ന്‌ പ്രഖ്യാപിച്ച്‌  ദശലക്ഷങ്ങൾ തെരുവിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത്‌ ലോക ചരിത്രത്തിൽ ആദ്യം. ഒരു രാഷ്ട്രമെന്നനിലയിൽ ഇന്ത്യയെ ഒരുമിച്ച് നിർത്തുകയും ചലനാത്മകമാക്കുകയും  ജനതയെ യോജിപ്പിക്കുകയും ചെയ്യുന്ന   ഭരണഘടനയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തി ജനലക്ഷങ്ങൾ റിപ്പബ്ലിക്ക് ദിനത്തില്‍ സംഘടിപ്പിച്ച പ്രതിരോധം ലോകത്തിനു പുതിയ സമരമാതൃകയായി

എഴുതപ്പെട്ടതിലും വച്ച്‌ ഏറ്റവും  വലുതുകൂടിയാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന. അതിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ  രാജ്യഭരണാധികാരികൾക്കെതിരെ ജനലക്ഷങ്ങൾ തെരുവിൽ കണ്ണിചേർന്ന്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പൗരന്മാരുടെ പരമാധികാരം ഭരണാധികാരികളെ ഓർമിപ്പിക്കുന്നത്‌ അത്യപൂർവമാണ്‌. ആ അപൂർവ നിമിഷങ്ങൾ പകർത്താനും റിപ്പോർട്ട്‌ ചെയ്യാനും അന്തർദേശീയ–- ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തിയിരുന്നു.



സമീപകാലത്തെങ്ങും ആഘോഷിക്കാത്തത്രയും ശ്രദ്ധയോടും ആവേശത്തോടുമാണ്‌ ഇക്കുറി റിപ്പബ്ലിക്‌ ദിനാഘോഷം നാടാകെ നടന്നത്‌. രാവിലെ വിവിധ സംഘടനകളും സാമൂഹ്യ സമുദായ പ്രസ്ഥാനങ്ങളും ദിനാഘോഷം സംഘടിപ്പിച്ചു.

തലസ്ഥാനത്ത്‌ പാളയം കത്തീഡ്രലിൽ രാവിലെ എട്ടിന്‌ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്‌ ബിഷപ്‌ എം സൂസപാക്യം ഭരണഘടനാ ആമുഖം വായിച്ച്‌ പ്രതിജ്ഞയെടുത്തു. മുസ്ലീം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top