22 October Tuesday

VIDEO ‐ വണ്ടിപ്പെരിയാറിൽ വിവാഹസദ്യക്കിടെ ഹാളിന്‌ തീപീടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

ഏലപ്പാറ > വണ്ടിപ്പെരിയാർ പഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളിന് തീപിടിച്ചു. രണ്ടാം നിലയിൽ ആയിരുന്നു. തീ പടർന്നത്.ഹരിത കർമ്മ സേന സ്വരുപിച്ച പഴയ പ്ലാസ്റ്റിക്ക് കുമ്പാരത്തിൽ ആയിരുന്നു തീ പടർന്നത്. കമ്മ്യൂണിറ്റി ഹാളിലെ 250 പ്ലാസ്റ്റിക്ക് കസേരകളും മേശയും അഗ്നിക്ക് ഇരയായി. ഒന്നാം നിലയിൽ വിവാഹ ചടങ്ങ് നടന്ന ശേഷം വിവാഹത്തിന്റെ സദ്യ നടക്കുന്നതിനിടയിലാണ് സംഭവം. ഞായറാഴ്ച 1-15 നായിരുന്നു. പീരുമേട് ഫയർഫോഴ്സും നാട്ടുക്കാരും പൊലീസും ചേർന്ന് തീ കെടുത്തി. പ്ലാസ്റ്റിക്ക് കത്തുന്നതിന്റെ പുകപടലം അന്തരീഷത്തിൽ ദുർഗന്ധം പടർത്തി.


പ്രധാന വാർത്തകൾ
 Top