മലപ്പുറം> പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീപിടിത്തം. പെരിന്തല്‍മണ്ണ നഗരമധ്യത്തിലുള്ള ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..