11 October Friday

ബംഗളൂരു ആശുപത്രിയിൽ തീപിടിത്തം: മലയാളി യുവാവ് വെന്തുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


ബംഗളൂരു
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് വെന്തുമരിച്ചു. കൊല്ലം പുനലൂർ ആനൂർ തുമ്പിക്കുന്നത്ത് സുജാതന്റെയും ഗീതയുടെയും മകൻ സുജയ്‌ സുജാതൻ (34) ആണ് മരിച്ചത്.

ബംഗളുരു മത്തിക്കരെ എം എസ് രാമയ്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വ്യാഴം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ന്യുമോണിയ ബാധിച്ച്‌ സുജയ്‌ കഴിഞ്ഞ 19 ദിവസമായി കാർഡിയാക്‌ ഇന്റൻസീവ്‌ കെയർ യൂണിറ്റിൽ(സിസിയു) ചികിത്സയിലായിരുന്നു.  വ്യാഴം പകൽ ഒന്നോടെ സിസിയു വാർഡിൽ ഓക്‌സിജൻ സിലണ്ടറിൽനിന്നാണ്‌ തീ പടർന്നത്‌.

സൂജയിനെ രക്ഷിക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്ന് അച്ഛൻ കെ ബി സുജാതനും ഭാര്യ രോഹിണി ജയനും പറഞ്ഞു. വിവരം മറച്ചുവക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും അവർ പറഞ്ഞു. ആദി(അഞ്ച്‌), അതിഥി(രണ്ട്‌) എന്നിവരാണ്‌ സുജയിന്റെ മക്കൾ. സഹോദരൻ: സുജിൻ സുജാതൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top