04 December Friday

ചരിത്രത്തിലാദ്യം; ഫയർ ആൻഡ്‌ റെസ്‌ക്യൂ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020

തിരുവനന്തപുരം > ചരിത്രത്തിലാദ്യമായി ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

അഗ്നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ നിലവിൽ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന്‌ നിയോഗിച്ചു വരുന്നുണ്ട്‌. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top