21 February Thursday
രണ്ട‌് മിനിട്ട‌ിൽ എത്തേണ്ടിടത്ത‌് 10 മിനിറ്റ‌്

തീപിടിത്തം: അഗ‌്നിരക്ഷാ വാഹനമിറക്കാൻ വിസ്സമതിച്ച രണ്ട‌് ഡ്രൈവർമാർക്ക‌് സ‌സ‌്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

കൊച്ചി > തീപിടിത്തമുണ്ടായ സ്ഥലത്തേക്ക‌് അഗ‌്നിരക്ഷാ സേനയുടെ വാഹനം പുറപ്പെടാൻ മന:പൂർവം വൈകിപ്പിച്ച സംഭവത്തിൽ രണ്ട‌് ഡ്രൈവർമാരെ സ‌സ‌്പെൻഡ‌് ചെയ‌്തു. മട്ടാഞ്ചേരി നിലയത്തിലെ ഡ്രൈവർമാരായ എ എ ശിവപ്രസാദ‌്, കെ ടി സിനു എന്നിവരെയാണ‌് റീജണൽ ഫയർ ഓഫീസർ പി ദീലീപൻ സ‌സ‌്പെൻഡ‌് ചെയ‌്തത‌്. അഗ‌്നിരക്ഷാ സേനയിൽ കോൺഗ്രസ‌് അനുകൂല ഡ്രൈവർമാരുടെ സംഘടനയുടെ സജീവ പ്രവർത്തകരാണ‌് ഇരുവരും.
എറണാകുളം ജില്ലാ ഫയർ ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് നടപടി.
കഴിഞ്ഞ 9ന‌് വൈകിട്ട‌് കരുവേലിപ്പടിയിൽ പാഴ‌്‌വസ‌്തുക്കൾക്ക‌് തീപിടിത്തമുണ്ടായിയെന്ന അറിയിപ്പ‌് മട്ടാഞ്ചേരി സ‌്റ്റേഷനിലെത്തുന്നത‌്. വാഹനം പുറപ്പെടുന്ന സമയത്ത‌് ആറുപേർ കയറി എന്ന കാരണം പറഞ്ഞ‌് ഡ്രൈവർ ശിവപ്രസാദ‌് വാഹനം ഓടിക്കാൻ തയ്യാറായില്ല. സ‌്റ്റേഷൻ ഓഫീസർ പലതവണ ആവശ്യപ്പെട്ടിട്ടും ശിവപ്രസാദ‌് വാഹനം ഓടിക്കാൻ തയ്യാറായില്ല. സ‌്റ്റേഷൻ ഓഫീസർ റീജണൽ ഫയർ ഓഫീസറുമായി ബന്ധപ്പെട്ട‌ശേഷം  സ്റ്റേഷനിലെതന്നെ മറ്റൊരു ഡ്രൈവറായി കെ ടി സിനുവിനോട‌് വാഹനമിറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാളും വാഹനം ഓടിക്കാൻ തയ്യാറായില്ല. ഫോർട്ട‌് കൊച്ചി സ‌്റ്റേഷനിൽ നിന്നും ഡ്രൈവറെ വിളിക്കുന്നതിനായി ലീഡിങ‌് ഫയർമാൻ മാർട്ടിൻ ജോസ‌് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സമയത്ത‌് ഇദ്ദേഹത്തെ കൂടാതെ അഞ്ച‌് പേരുമായി ശിവപ്രസാദ‌് വാഹനമോടിച്ച‌് പോയി. കരുവേലിപ്പടിയിൽ തീയണച്ചശേഷം സംഘം തിരിച്ചെത്തി.
മട്ടാഞ്ചേരി സ‌്റ്റേഷനിൽ നിന്നും രണ്ട‌് മിനിട്ട‌് കൊണ്ട‌് എത്താവുന്ന കരുവേലിപ്പടിയിൽ ഡ്രൈവർമാരുടെ നിസ്സഹകരണം കാരണം പത്ത‌്മിനിട്ട‌് വൈകിയാണ‌് തീയണക്കാൻ പോകാനായതെന്നാണ‌് ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിലുള്ളത‌്. ഡ്രൈവർമാരുടെ പ്രവർത്തികൾ വകുപ്പിനോട‌് മാത്രമല്ല, സമൂഹത്തോട‌ുമുള്ള വെല്ലുവിളിയായണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അച്ചടക്ക ലംഘനം, കൃത്യവിലോപം, സ്വഭാവ ദൂഷ്യം, വകുപ്പിന്റെ സൽപ്പേരിന‌് കളങ്കം ചാർത്തൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ‌് ശിവപ്രസാദിനെയും സിനുവിനെയും സ‌സ‌്പെൻഡ‌് ചെയ‌്തത‌്.
അഗ‌്നി രക്ഷാ വാഹനങ്ങളിൽ മൂന്ന‌് ഫയർമാൻ, ഒരു ലീഡിങ‌് ഫയർമാൻ, ഒരു ഡ്രൈവർ മെക്കാനിക്ക‌്, ഒരു ഡ്രൈവർ, ഓഫീസർ എന്നിങ്ങനെ ഏഴുപേർക്ക‌് യാത്ര ചെയ്യാം. അപകടത്തിന്റെ തീവ്രതയനുസരിച്ച‌് കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിക്കാൻ ഡ്രൈവർമാർക്ക‌് ഉത്തരവാദിത്വമുണ്ട‌്. അഞ്ച‌് പേരിൽ കൂടുതൽ കയറിയാൽ ഇൻഷുറൻസ‌് സംരക്ഷണം ലഭിക്കില്ലെന്ന കോൺഗ്രസ‌് അനുകൂല ഡൈവർമാരുടെ സംഘടനയുടെ നിലപാടാണ‌് വാഹനമോടിക്കാൻ ഇരുവരും തയ്യാറാകാതിരുന്നത‌്. ജീവനക്കാരുടെ റോൾ കോളിൽ നിൽക്കാതിരിക്കുക, വാഹനത്തിന്റെ വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയ കൃത്യവിലോപങ്ങളും ഇവർക്കെതിരെയുയർന്നിരുന്നു.


പ്രധാന വാർത്തകൾ
 Top