06 October Sunday

പാപ്പനംകോട് വൻതീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

തിരുവനന്തപുരം > തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം വ്യക്തമല്ല.

രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. ഉ​ഗ്രശബ്ദം കേട്ട് നാട്ടുകാർ എത്തി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ഓഫീസ് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top