തിരുവനന്തപുരം > കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന ശാന്തിവിള സ്വദേശി രവീന്ദ്രനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി തിങ്കാളാഴ്‌ച പരിഗണിക്കും. കിള്ളിപ്പാലം ഗവ. സെർവെന്റ്‌സ് സഹകരണ സംഘത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. മാസത്തവണ നിക്ഷേപമായി സ്വീകരിച്ച അഞ്ച് ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം രാജേന്ദ്രനെ അറസ്റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..