Deshabhimani

സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബർ 30ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 07:33 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ഫയൽ അദാലത്ത് സെപ്തംബർ 30ന് നടക്കും. രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലാണ് അദാലത്ത്. എറണാകുളം, കൊല്ലം, കോഴിക്കോട് മേഖലകളായി തിരിച്ച് ജില്ലാ അദാലത്തുകൾ നടത്തിയിരുന്നു.

സംസ്ഥാന ഫയൽ അദാലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലും 31.12.2023 വരെ ആരംഭിച്ചിട്ടുള്ളതും, നിലവിൽ തീർപ്പാകാതെ ശേഷിക്കുന്നതുമായ ഫയലുകൾക്ക് മുൻഗണന നൽകും. ഫയൽ അദാലത്തിൽ പരിഗണിക്കുന്നുതിനായി ആവശ്യമെങ്കിൽ കക്ഷികൾക്ക് ബന്ധപ്പെട്ട ഫയലുകളുമായി ബന്ധപ്പെട്ട് അപേക്ഷകൾ/ പരാതികൾ 18 വരെ പൊതവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഒ&എം വിഭാഗത്തിൽ നേരിട്ടോ [email protected] ലോ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home