19 September Sunday

ഫസല്‍ വധം: കാരായി ചന്ദ്രശേഖരനും കാരായി രാജനും സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ സാവകാശം തേടി

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ഫസല്‍, സുബീഷ്

കൊച്ചി> തലശേരി ഫസല്‍ വധക്കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാരായി ചന്ദ്രശേഖരനും കാരായി രാജനും സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സിബിഐ സാവകാശം തേടി.കേസില്‍ തങ്ങളുടെ പങ്കിന് തെളിവില്ലെന്നും അന്യായമായി പ്രതിചേര്‍ത്തിരിക്കുകയാണന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

 ഫസലിനെ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയതെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top