18 October Monday

കുടുംബ കലഹം: മകന്റെ ദേഹത്ത്‌ ആസിഡ്‌ ഒഴിച്ച അച്‌ഛൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

മകൻെറ ദേഹത്ത്‌ ആസിഡ്‌ ഒഴിച്ച ഗോപാലകൃഷ്ണൻ ചെട്ട്യാർ


പാലാ> കുടുംബകലഹത്തെ തുടർന്ന്  അച്‌ഛൻ മകനെ ആസിഡ്‌ ഒഴിച്ച്‌ പൊളളിച്ചു. ഗുരുതരമായി പരിക്കേറ്റ മകൻ ആശുപത്രിയിൽ. അന്തീനാട് കാഞ്ഞിരത്തുംകുന്നേൽ ഷിനുവിനാണ് പൊള്ളലേറ്റത്.സംഭവത്തിന്‌ ശേഷം വീട്ടിൽനിന്ന്‌ മുങ്ങിയ അച്‌ഛൻ ഗോപാലകൃഷ്ണൻ ചെട്ട്യാരെ (66) അറസ്‌റ്റ്‌ ചെയ്‌തു. 

 ചൊവ്വ രാത്രി അന്തീനാട്ടിലെ വീട്ടിലാണ് സംഭവം. പരസ്പരം വാക്കേറ്റം നടത്തിയ  ശേഷം ഉറങ്ങാൻ കിടന്ന ഷിനുവിന്റെ   ദേഹത്ത് ഗോപാലകൃഷ്‌ണൻ ചെട്ടചൊർ  ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. 75 ശതമാനം പോള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഷിനുവും അച്‌ഛനും തമ്മിൽ  വഴക്ക് പതിവായിരുന്നുവെന്ന്‌ പറയുന്നു. ചൊവ്വ വൈകിട്ടും വഴക്ക് ഉണ്ടായി. ഇതിനു ശേഷമാണ്‌ ആസിഡ്‌ ഒഴിച്ചത്‌.  ആശുപത്രിയിൽ കഴിയുന്ന ഷിനുവിൽനിന്ന് ഏറ്റുമാനൂർ മജിസ്ട്രേറ്റ് മൊഴി എടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top