07 October Monday

മൊബൈൽ ഫോൺ മാറ്റിവെച്ചു; അലവാങ്ക്‌കൊണ്ട്‌ തലയ്ക്കടിച്ച്‌ മകൻ അച്ഛനെ കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കോട്ടയം> മൊബൈൽ ഫോൺ മാറ്റിവെച്ചതിനെക്കുറിച്ച്‌ മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ അച്ഛൻ മരിച്ചു. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി ആർ ഷാജി (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ്‌ ഷാജിയും മകൻ രാഹുൽ ഷാജിയും(29) തമ്മിൽ തർക്കമുണ്ടായത്.

ഇതേ കാരണത്താൽ രണ്ടു ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. തർക്കത്തിനിടെ ഷാജിയുടെ കയ്യിലുണ്ടായിരുന്ന അലവാങ്ക് പിടിച്ചു വാങ്ങി മകൻ രാഹുൽ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭത്തിൽ രാഹുലിന്റെ തലയ്ക്കും പരിക്കുണ്ട്. രാഹുലിനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top