11 December Wednesday

ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

കോഴിക്കോട്> എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നെയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം സനൂഫിനെ കസ്റ്റഡിയിലെടുത്തു. ഫസീലയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ പ്രതി ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി.

ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top