ന്യൂഡല്‍ഹി> രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിലും കനത്തമഴയിലും തുടരുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.എന്തെങ്കിലും തെറ്റായി നടന്നാല്‍ നാമോരോരുത്തരും ഉത്തരവാദികളായിരിക്കും എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, തങ്ങളുടെ കൈകളില്‍ ആരുടെയും രക്തം പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല- കര്‍ഷക നിയമങ്ങള്‍ തല്ക്കാലം നടപ്പാക്കരുതെന്ന സുപ്രധാന നിര്‍ദേശം നല്‍കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് പറഞ്ഞു
സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തിങ്കളാഴ്ച 47-ാം ദിവസത്തിലേക്കാണ് കടന്നത്.
നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില്‍ കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്കി. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..