മലപ്പുറം > മലപ്പുറം കൊട്ടക്കുന്നിൽ മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് എട്ടു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഇനി രണ്ടു കുടുംബത്തെ കൂടി മാറ്റി പാർപ്പിക്കാനുണ്ട്. 2019 ൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു നിന്നുള്ള കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. കൗൺസിലർ രമണിയുടെ നേതൃത്വത്തിലാണ് പുനരധിവാസപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
തിങ്കളാഴ്ച മുതൽ പെയ്യുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നു. പുഴകൾ കരകവിഞ്ഞതോടെ തീരപ്രദേശത്തുള്ളവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ പൊന്നാനിയിൽ 286 മില്ലീമീറ്ററും വണ്ടൂർ മേഖലയിൽ 280 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. വട്ടംകുളം –264, വളാഞ്ചേരി –-250, അരീക്കോട് –-205 ചാത്തല്ലൂർ –196 എന്നിങ്ങനെയും മഴ ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..