Deshabhimani

റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: നഷ്ടമായത്‌ 4 കോടിയിലധികം; 14 കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 12:47 AM | 0 min read

പയ്യന്നൂർ> റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് നാലു കോടിയിലധികം  രൂപ തട്ടിയെടുത്ത സംഭവത്തിൽ കണ്ണൂർ ജില്ലയിൽ നാല് പൊലീസ് സ്റ്റേഷനുകളിലായി 14 പരാതികളിൽ കേസ് രജിസ്റ്റർചെയ്തു. 10 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയതായാണ് പരാതി. കോഴിക്കോട് ജില്ലയിൽ നിരവധിപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല.

ഓരോ ജോലിക്കും നിശ്ചിത തുകയാണ് വാങ്ങുന്നത്. ഇതിനായി ദക്ഷിണ റെയിൽവേ ജോബ് റിക്രൂട്ട്മെന്റ്‌ വേക്കൻസി എന്ന പേരിൽ തയ്യാറാക്കിയ ചാർട്ടുമുണ്ട്. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത്കുമാര്‍, സഹോദരന്‍ ശ്രീകുമാര്‍ എന്നിവരുടെ പരാതിയിലാണ് പയ്യന്നൂരിൽ കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശമ്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് വഞ്ചിച്ചത്. ശരത്കുമാറില്‍നിന്ന്‌ 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവരാണ് ഈ കേസിലെ പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Home