14 November Thursday

വ്യാജവാർത്തയ്ക്കെതിരെ സിപിഐ എം 
ബഹുജന കൂട്ടായ്മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024


തിരുവനന്തപുരം > ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്‌ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിന്‌ ഇടംകോലിടാനും കേന്ദ്രസഹായം മുടക്കാനും ലക്ഷ്യമിട്ടുള്ള വ്യാജവാർത്തകൾക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ചൊവ്വാഴ്ച നടക്കും.

ജില്ലാ കേന്ദ്രങ്ങളിലും വയനാട്‌ ജില്ലയിൽ ഏരിയാ കേന്ദ്രങ്ങളിലുമാണ്‌ പ്രതിഷേധം. വ്യാജവാർത്ത വന്നദിവസം മുതൽ പ്രാദേശികമായി പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ബഹുജന പ്രതിഷേധം.


കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ, മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ പ്രതീക്ഷിത തുകയെ സർക്കാരിന്റെ കൊള്ളയെന്നും കള്ളക്കണക്ക്‌ എന്നുമാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌. ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു നുണപ്രചാരണം. കേരളത്തിന്‌ അർഹതപ്പെട്ടത്‌ തടയാനായി നടത്തിയ ഈ ഗൂഢനീക്കത്തിനെതിരെയാണ്‌ ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top