20 November Wednesday

സർക്കാർ ക്യാമ്പ്‌ സേവാഭാരതിയുടേതാക്കി സംഘപരിവാർ നുണപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

കൊച്ചി > സർക്കാർ നിയന്ത്രണത്തിലുള്ള ക്യാമ്പ് സേവാഭാരതിയുടേതെന്ന പേരിൽ വ്യാജപ്രചാരണം. സംഘപരിവാർ ഐഡികളാണ്‌ വ്യാജവാർത്ത പ്രചരിപ്പിച്ച്‌ നേട്ടം കൊയ്യുന്നത്‌. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്യാമ്പിന്റെ ഫോട്ടോയാണ്‌ സേവാഭാരതിയുടേത്‌ എന്നപേരിൽ ഗായത്രി ഗീരിഷ്‌ എന്നയാൾ പ്രചരിപ്പിക്കുന്നത്‌. സ്ക്രീൻ ഷോട്ട് എടുക്കുന്നത് വരെ ലോക്കാക്കി വെച്ചാണ് വ്യാജപ്രചാരണം നടത്തുന്നത്‌. പോസ്‌റ്റ്‌ വ്യാജമാണെന്ന്‌ വ്യാപകമായി പ്രചരിച്ചതോടെ ഇപ്പോൾ ഡിലീറ്റ്‌ ആക്കിയിട്ടുണ്ട്‌. 4500 പേർ ഷെയർ ചെയ്‌തശേഷമാണിത്‌.


പ്രധാന വാർത്തകൾ
 Top