Deshabhimani

ദുരിതാശ്വാസനിധിക്കെതിരെ വ്യാജപ്രചാരണം: കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 09:57 AM | 0 min read

കോഴിക്കോട്‌ > വയനാട്‌ ചൂരൽമലയിലെ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യുന്നതിനെതിരെ നടത്തിയ പ്രചാരണത്തിൽ പൊലീസ്‌ കേസെടുത്തു. സമൂഹമാധ്യമമായ എക്‌സിൽ ‘കോയിക്കോടൻസ്‌ 2.6’ എന്ന ഹാൻഡിലിൽ നടത്തിയ പ്രചാരണത്തിലാണ്‌ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌.

ദുരന്തനിവാരണ സഹായ അഭ്യർഥന തള്ളിക്കളയാൻ പ്രേരിപ്പിക്കുന്നതും ജനങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാണ്‌ പോസ്റ്റ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ്‌ വിദ്വേഷ പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

Home