04 December Wednesday

നെടുമ്പാശേരിയിൽ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

നെടുമ്പാശേരി > കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് വിമാനങ്ങൾക്ക് വ്യാജ ഭീഷണി സന്ദേശം. വിമാനങ്ങൾ പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഭീഷണി സന്ദേശം എത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം, ബംഗളുരുവിലേക്ക് പോയ ഇൻഡിഗോ വിമാനം എന്നിവയ്ക്കാണ് ട്വിറ്ററിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ശേഷം 3.04 നാണ് എഐ 149 കൊച്ചി - ലണ്ടൻ വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. ഈ വിമാനം 12.06 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ടിരുന്നു. ഇതിന് ശേഷം 4.04 ന്  കൊച്ചി - ബംഗളൂരു വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചു. ഈ വിമാനം 12.13 ന് പുറപ്പെട്ടിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് ബിടിഎസി  (ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി) അടിയന്തിര യോഗം ചേർന്ന് സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top