12 December Thursday

ചിറ്റൂരിൽ 670 ലിറ്റർ 
സ്പിരിറ്റ്‌ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


പാലക്കാട്‌
ചിറ്റൂർ കുന്നംപിടാരി ഏരി പുറമ്പോക്ക്‌ ഭൂമിയിൽനിന്ന്‌ 670 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. ചിറ്റൂർ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ വി രജനീഷും സംഘവും നടത്തിയ തിരച്ചിലിലാണ്‌  35 ലിറ്റർ വീതമുള്ള 21 കന്നാസിൽ സൂക്ഷിച്ച സ്‌പിരിറ്റ്‌ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം എരുത്തേമ്പതിയിൽ കോൺഗ്രസ്‌ പ്രവർത്തകൻ വണ്ണാമട മെത്തവീട്ടിൽ മുരളിയുടെ തെങ്ങിൻതോപ്പിൽനിന്ന്‌ 1,326 ലിറ്റർ സ്‌പിരിറ്റ്‌ എക്‌സൈസ്‌ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ ഒളിപ്പിച്ച സ്‌പിരിറ്റാണ്‌ ഇതെന്നാണ്‌ വിലയിരുത്തൽ.   

ഉപതെരഞ്ഞെടുപ്പിൽ വ്യാജമദ്യനിർമാണത്തിന്‌ നീക്കമുണ്ടെന്ന ഇന്റലിജൻസ്‌ മുന്നറിയിപ്പുണ്ട്‌. ഒന്നരമാസത്തിനിടെ ചിറ്റൂരിന്റെ വിവിധ മേഖലകളിൽ നിന്ന് പൊലീസും എക്സൈസും 7,683 ലിറ്റർ സ്പിരിറ്റാണ്‌ പിടികൂടി. ഏഴ്‌ കേസിലായി കോൺഗ്രസ്‌ പ്രവർത്തകൻ ഉൾപ്പെടെ ഒമ്പത്‌ പേർ അറസ്റ്റിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top