04 August Tuesday

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനം വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

തിരുവനന്തപുരം>  സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനമാണ് വിജയം. 84.33 ആയിരുന്നു 2019 ലെ വിജയശതമാനം. 31,9782 പേരാണ്   ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്.

114 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കരസ്ഥമാക്കാനായി. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷാ ഫലം പിന്നീട് പ്രസിദ്ധീകരിക്കും.

18, 510 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. 234 കുട്ടികള്‍  മുഴുവന്‍ മാര്‍ക്കും വാങ്ങിയവരാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തില്‍ 81.8 ആണ് വിജയം

ഫലമറിയാന്‍: www.keralaresults.nic.in, www.dhsekerala.gov.in. www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in. സഫലം 2020 മൊബൈല്‍ ആപ്. പി.ആര്‍.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd
live) ഡൗണ്‍ലോഡ് ചെയ്യാം.










 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top