09 October Wednesday

ഇഎസ്‌ഐ വെബ്‌സൈറ്റ്‌ ആറാംദിവസവും തകരാറിൽ ; രോഗികൾക്ക്‌ പണം അടയ്ക്കേണ്ടി വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

esi hospital udyogamandal


തിരുവനന്തപുരം
ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം. ഇഎസ്‌ഐ ആശുപത്രികളിലും എംപാനൽ ചെയ്ത ആശുപത്രികളിലും രോഗികൾ ചികിത്സയ്‌ക്കും വിവിധ പരിശോധനയ്‌ക്കും പണമടക്കേണ്ട ഗതികേടിലാണ്‌. ഇഎസ്‌ഐയുടെ ബിൽ പ്രോസസിങ്‌ ഏജൻസിയായ യുടിഐഐടിഎസ്‌എല്ലിന്റെ വെബ്‌സൈറ്റിനാണ്‌ (esicbpa.utiitsl.com) സാങ്കേതിക പ്രശ്നം. അപ്‌ഡേഷൻ നടക്കുകയാണെന്നാണ്‌ വാദം.

സംസ്ഥാനത്ത്‌ കൊല്ലം, ആശ്രാമം, ‌ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിലാണ് ഇഎസ്‌ഐസി മോഡൽ ആശുപത്രികളുള്ളത്. ആലപ്പുഴ, എറണാകുളം, ഫറോഖ്‌, മുളങ്കുന്നത്തുകാവ്‌, ഒളരിക്കര, പാലക്കാട്‌, പേരൂർക്കട, തോട്ടട, വടവാതൂർ എന്നിവിടങ്ങളിൽ ഇഎസ്‌ഐ ആശുപത്രിയും 90 ഡിസ്‌പെൻസറികൾ സംസ്ഥാനത്താകെയുമുണ്ട്. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് രോഗികളെയാണ്‌ വെബ്‌സൈറ്റ്‌ പ്രശ്നം വെട്ടിലാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top