എരുമപ്പെട്ടി > എരുമപ്പെട്ടി പഞ്ചായത്തിലും യുഡിഎഫിൽ ഭിന്നത. മുസ്ലിംലീഗ് യുഡിഎഫ് വിട്ടു. എൽഡിഎഫുമായി സഹകരിക്കുമെന്ന് മുസ്ലിം ലീഗ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആസാദ് എരുമപ്പെട്ടി, ജനറൽ സെക്രട്ടറി പി എം കബീർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി എം ഫൈസൽ എന്നിവർ പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയിലും ഘടക കക്ഷികൾക്ക് മതിയായ പരിഗണന നൽകാത്തതിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മുസ്ലി ലീഗ് പൂർണമായും എൽഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..