04 August Tuesday

എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന: ഇതുവരെ ലഭിച്ച 127 എണ്ണവും നെഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൊച്ചി> എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഇതേവരെ ഫലം ലഭിച്ച 127 എണ്ണവും നെഗറ്റീവ്. ഇന്ന് 10 പേര്‍ രോഗമുക്തി നേടി.

ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള തമ്മനം  സ്വദേശി, ജൂണ്‍  19  ന് രോഗം സ്ഥിരീകരിച്ച 27  വയസുള്ള മഞ്ഞപ്ര  സ്വദേശി, ജൂണ്‍ 6 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള കോട്ടയം  സ്വദേശി, ജൂണ്‍ 18  ന് രോഗം സ്ഥിരീകരിച്ച 37  വയസുള്ള തമിഴ്‌നാട്  സ്വദേശിനി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 46  വയസുള്ള മലയിടംതുരുത്ത് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പാലക്കാട് സ്വദേശി, ജൂണ്‍ 19  ന് രോഗം സ്ഥിരീകരിച്ച 49 വയസുള്ള മരട് സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവര്‍  ഇന്ന് രോഗമുക്തി നേടി

 ഇന്ന് 897 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1063 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  12889 ആണ്. ഇതില്‍ 10960 പേര്‍ വീടുകളിലും, 765 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1164 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top