കൊച്ചി
ജില്ലയിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ചത് 441 പേർക്ക്. 770 പേർ രോഗമുക്തി നേടി. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചത് 335 പേർക്കാണ്. 95 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം/ഇതരസംസ്ഥാനത്തുനിന്ന് എത്തിയ അഞ്ചുപേർക്ക് രോഗം ബാധിച്ചു. ആറ് ആരോഗ്യപ്രവർത്തകർക്കും ആറ് അതിഥിത്തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചു.
എടത്തല–-28, തൃക്കാക്കര–-21, ഏലൂർ–-18, ഉദയംപേരൂർ–-13, കാലടി–-13, അങ്കമാലി–-12, കളമശേരി–-12 എന്നിവയാണ് ഉയർന്ന രോഗബാധയുള്ള സ്ഥലങ്ങൾ. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7917 ആണ്.
വീടുകളിൽ 1952 പേരെ നിരീക്ഷണത്തിലാക്കി. 989 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 27,251. 26,395 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന് 6904 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..