14 July Tuesday

എറണാകുളം ‐ അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Sunday Jun 7, 2020

കൊച്ചി > ഇളവുകൾ അനുവദിച്ചെങ്കിലും എറണാകുളം ‐ അങ്കമാലി അതിരൂപതയ്‌ക്ക്‌ കീഴിലെ പള്ളികൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

അതിരൂപതയിലെ അധികാരികളുടെ ചർച്ചയിലാണ്‌ തീരുമാനം. കേന്ദ്രസ‍ർക്കാ‍ർ മാ‍​ർ​ഗനി‍ർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് മെയ് ഒൻപത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സ‍ർക്കാർ അനുമതി നൽകിയിരുന്നു.


പ്രധാന വാർത്തകൾ
 Top