19 September Thursday

പ്രാർത്ഥന റാലി മാറ്റിവെക്കില്ല; എറണാകുളം അതിരൂപത അല്മായ മുന്നേറ്റം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കൊച്ചി>  എറണാകുളം അതിരൂപത അല്മായ മുന്നേറ്റം നാളെ നടത്താൻ തീരുമാനിച്ച പ്രാർത്ഥന റാലിയുമായി മുന്നോട്ട് പോകാൻ  അല്മായ മുന്നേറ്റം കോർ കമ്മിറ്റിയും ഫൊറോന കമ്മിറ്റിയും കലൂർ റിന്യൂവൽ സെന്ററിൽ  ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കർദിനാൾ ആലഞ്ചേരിയും എറണാകുളം അതിരൂപത അംഗങ്ങളായ മറ്റു നാല് മെത്രാന്മാരും ഒപ്പിട്ട് കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയ സർക്യൂലർ യോഗം ചർച്ച ചെയ്തു. പ്രതിഷേധപ്രകടനവും കുടിൽ കെട്ടി സമരവും നടത്താനുള്ള നീക്കവും ഉപേക്ഷിച്ചാണ്‌ പകരം പ്രാർത്ഥന റാലി നടത്താൻ  തീരുമാനിച്ചത്‌.  എറണാകുളം അതിരൂപതക്ക് നീതി ലഭിക്കും വരെ സമരം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.

പരാതി സംബന്ധിച്ച്‌ കഴിഞ്ഞ ഞായറാഴ്ച 16 ഫൊറോന കൗൺസിലുകൾ നിവേദനം നലകിയിരുന്നു.  ശനിയാഴ്ചയോടെ  മറുപടലേഭിക്കണമെന്നും കൂരിയ മെത്രാനെ അറിയിച്ചിരുന്നു. ലഭിച്ച മറുപടി നിരാശജനകമായതിനാലാണ്‌ അല്മായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്‌.

ഒരാഴ്ചയായി സിനഡ്‌ ചർച്ച ചെയ്തിട്ടും എറണാകുളം അതിരൂപതയുടെ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കാനോ അൽമായക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ കഴിഞ്ഞിട്ടില്ല . അതിനാൽ സിനഡിൽ വിശ്വാസം  നഷ്ടപ്പെട്ടിരിക്കുന്നു, തുടർന്നുള്ള സിനഡിൽ വത്തിക്കാൻ പ്രതിനിധിയുടെ നിരീക്ഷണം ആവശ്യപ്പെടുന്നതായും അൽമായ ലോഗം ആവശ്യപ്പെട്ടു.
 അതിരൂപത അല്മായ മുന്നേറ്റം നേതൃത്വംയോഗത്തിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി പി ജെറാർദ്, കൺവീനർ അഡ്വ.ബിനു ജോൺ മൂലൻ, ഷൈജു ആന്റണി, മാത്യു കാറോണ്ടുകടവിൽ,  റിജു കാഞ്ഞൂക്കാരൻ, ബോബി ജോൺ മലയിൽ, ജോജോ ഇലഞ്ഞിക്കൽ, ജോമോൻ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, വിജിലൻ ജോൺ, ഷിജോ മാത്യു എന്നിവർ നേതൃത്വം നൽകി
 


പ്രധാന വാർത്തകൾ
 Top