19 January Sunday

പാലാരിവട്ടം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവം: നാല് പൊതുമരാമത്ത് എൻജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

എറണാകുളം >  പാലാരിവട്ടം മെട്രോ സ്റ്റേഷന്‌ സമീപം കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയര്‍ സൂസന്‍ സോളമന്‍ തോമസിനെയും, നിരത്ത് വിഭാഗം എറണാകുളം സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ കെ എന്‍ സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ  ഇ പി സൈനബ, അസിസ്റ്റന്റ് എൻജിനീയർ ടി കെ ദീപ എന്നിവരെയാണ്‌ സര്‍വ്വീസില്‍ നിന്നും സസ്‌പെൻഡ്‌ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയത്‌.

 ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ (വിജിലന്‍സ്) ചുമതലപ്പെടുത്തുകയും ചെയ്തു.  പൊതുമരാമത്ത് റോഡുകളില്‍ അപകടകരമായ സാഹചര്യമുണ്ടായാല്‍ ഉടന്‍ മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന്‌ സംസ്ഥാനത്തെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

 


പ്രധാന വാർത്തകൾ
 Top