21 February Thursday
19ന് ഉന്നതതലയോഗം

ഏനാത്ത് പാലം അപകടത്തിലെന്ന് വിദഗ്ധന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2017


അടൂര്‍ > പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന എംസി റോഡിലെ ഏനാത്ത് പാലം എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍പ്പെടാമെന്ന് ഐഐടിയിലെ വിദഗ്ധന്‍ ഡോ. പി കെ അരവിന്ദ് പറഞ്ഞു. അപകടത്തിലായ മൂന്നാംതൂണിന്റെ അടിത്തറ ദ്രവിച്ചതായും ഒരു സ്കൂട്ടര്‍ പോലും പാലത്തിലൂടെ കടത്തി വിടരുതെന്നും പാലം സന്ദര്‍ശിച്ചശേഷം അദ്ദേഹം നിര്‍ദേശിച്ചു. അനന്തര നടപടി സ്വീകരിക്കാനായി 19ന് മന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

നിലവിലുള്ള പാലം പുതുക്കിപ്പണിത് ഗതാഗതത്തിന് തുറക്കാന്‍ തടസ്സമില്ലെന്നും ഇതിന് 30 വര്‍ഷത്തെ ഗ്യാരണ്ടി നല്‍കുമെന്നും ഡോ. അരവിന്ദ് പറഞ്ഞു. ഇതിന് ആറു മുതല്‍ പത്തു മാസം വരെ വേണ്ടിവരും. അപകടത്തിലായ തൂണ്‍ മാറ്റി മറ്റൊന്ന് നിര്‍മിച്ച് പാലത്തെ ഉറപ്പിക്കാനും ചരിവ് മാറ്റാനും കഴിയും. ഇതിന് ഒരാഴ്ചക്കകം രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top