Deshabhimani

പദ്ധതി തുക തട്ടിയെടുക്കൽ; മുൻ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർക്ക്‌ 16 വർഷം കഠിനതടവ്‌

വെബ് ഡെസ്ക്

Published on Nov 30, 2024, 11:08 PM | 0 min read

തിരുവനന്തപുരം > പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക്‌ വിവിധ പദ്ധതികളിലായി വിതരണം ചെയ്യേണ്ട തുക തട്ടിയെടുത്ത കേസിൽ മുൻ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർക്ക്‌ 16 വർഷം കഠിനതടവും 4.6 ലക്ഷം രൂപ പിഴയും. വാമനപുരം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസറായിരുന്ന മാത്യു ജോർജിനെയാണ്‌ തിരുവനന്തപുരം വിജിലൻസ്‌ കോടതി ജഡ്‌ജി എം വി രാജകുമാര ശിക്ഷിച്ചത്‌.

പാർപ്പിട ധനസഹായം, ആടുവളർത്തൽ, ഭക്ഷ്യസഹായം തുടങ്ങിയ വിഭാഗങ്ങളിലായി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക്‌ വിതരണം ചെയ്യേണ്ട തുകയാണ്‌ ഇയാൾ തട്ടിയെടുത്തത്‌. 7.18 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ്‌ കേസ്‌.

തിരുവനന്തപുരം വിജിലൻസ്‌ യൂണിറ്റിലെ മുൻ ഡിവൈഎസ്‌പിമാരായ എസ് രാജേന്ദ്രൻ, ആർ മഹേഷ്‌, സിഐമാരായ ടി അജിത്‌കുമാർ, ടി സതികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.



deshabhimani section

Related News

0 comments
Sort by

Home