16 July Thursday

ആന ചരിഞ്ഞ സംഭവം: മലപ്പുറത്തെ പേരെടുത്തുപറഞ്ഞ് ദേശീയ തലത്തില്‍ ക്യാമ്പെയിന്‍: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

തിരുവനന്തപുരം>  ആന ചരിഞ്ഞ സംഭവത്തില്‍ കേരളത്തിനെതിരേയും, മലപ്പുറത്തിനെതിരെ പേരെടുത്ത് പറഞ്ഞും സംഘടിതമായ  ക്യാമ്പെയിന്‍ ദേശീയ തലത്തില്‍ നടക്കുകയാ ണെന്ന് മുഖ്യമന്ത്രി. പാലക്കാട്ടെ മണ്ണാര്‍ക്കാടുവെച്ചാണ് ആന പടക്കം കഴിച്ചുചരിഞ്ഞതെന്നും  മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിമാരടക്കമുള്ളവരാണ് വസ്തുതാ വിരുദ്ധക്യാമ്പെയിന്‍ നടത്തുന്നത്.
 
കേരളത്തെയും മലപ്പുറത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല

മനുഷ്യനും മൃഗങ്ങളും വൃക്ഷങ്ങളും ജലാശയങ്ങളും എല്ലാം ചേര്‍ന്നതാണ് പ്രകൃതി. അതിന്റെ സന്തുലിതാവസ്ഥ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും. എന്നാല്‍, കൊവിഡ് 19 നേരിടുന്നതില്‍ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടര്‍ത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്നാണ് പറയാനുള്ളത്.

തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മനേകാ ഗാന്ധി തിരുത്തുമായിരുന്നു. തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top