25 August Sunday

ജൂലൈ 31 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല; ഓഗസ്റ്റ് 1ന് വീണ്ടും അവലോകനം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വാര്‍ത്താസമ്മേളനത്തില്‍

തിരുവനന്തപുരം>  സംസ്ഥാനത്ത് ജൂലൈ 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ എന്‍ എസ് പിള്ള. ആഭ്യന്തര ഉല്പാദനം നിയന്ത്രിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്നും സ്വകാര്യ നിലയങ്ങളിൽനിന്നുമെല്ലാം വൈദ്യതി വാങ്ങി താൽകാലിക പരിഹാരം കാണും. ഓഗസ്റ്റ് ഒന്നിന് വീണ്ടും റിവ്യൂ ചെയ്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞത് ആശങ്കയുണർത്തുന്നതാണ്. ഈ മാസം മഴ പെയ്താൽ കഴിയുന്നത്ര ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. 507 മില്യൺ യൂണിറ്റ് ഉണ്ടാക്കാൻ കഴിയുന്ന വൈദ്യുതി മാത്രമാണ് നിലവിൽ സംസഥാനത്തിന്റെ കയ്യിലുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top