24 August Saturday

ഇലക്‌ട്രിക്ക് ഓട്ടോയ്‌ക്കു പിന്നാല സംസ്ഥാനത്ത് ഇലക്‌ട്രിക് ബസും നിര്‍മ്മിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

കൊച്ചി > സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോയ്ക്കു പിന്നാലെ ഇലക്ട്രിക് ബസും നിര്‍മ്മിക്കുന്നു. ഇലക്ട്രിക് ഓട്ടോ നിര്‍മ്മാണ രംഗത്തുള്ള കേരള ഓട്ടോമൊബൈല്‍സാണ് ഇലക്ട്രിക് ബസുകളും നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സ്വിസ് വാഹന നിര്‍മ്മാതാക്കളായ ഹെസിന്റെ സഹകരണത്തോടെയാണ് ഇലക്ട്രിക് ബസ് നിര്‍മ്മിക്കുക. കെഎസ്ആര്‍ടിസിക്കു വേണ്ടി 3000 ബസുകള്‍ നിര്‍മ്മിക്കും. വൈദ്യുത വാഹന എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ഹൈഡ്രജന്‍ സെല്‍ അധിഷ്ഠിത വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും സ്‌പോട്ടിമൈസ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും തമ്മിലും ധാരണയിലെത്തി. എനര്‍ജി എഫിഷെന്‍സി സര്‍വീസ് ലിമിറ്റഡില്‍(ഇഇഎസ്എല്‍) നിന്ന് 14 വൈദ്യുത കാറുകള്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗത്തിന് ഏറ്റെടുക്കും. മുഖ്യമന്ത്രിയും മന്ത്രിയും ഗതാഗത കമ്മിഷണറും ചേര്‍ന്ന് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top