22 September Tuesday

ഇഐഎ 2020 കരട്‌ വിജ്ഞാപനം; പാർലമെന്ററി സമിതി ചർച്ച തുടങ്ങി, എതിര്‍ത്ത് എന്‍ഡിഎ

സ്വന്തം ലേഖകൻUpdated: Sunday Aug 9, 2020

ന്യൂഡൽഹി > എൻഡിഎ, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് അവ​ഗണിച്ച് പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (ഇഐഎ) 2020 കരട്‌ വിജ്ഞാപനത്തിൽ വനം, പരിസ്ഥിതി പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി ചർച്ച തുടങ്ങി. കരട്‌ വിജ്ഞാപനത്തിൽ ചർച്ചവേണ്ടെന്നും അന്തിമ വിജ്ഞാപനം ചർച്ചചെയ്താല്‍ മതിയെന്നുമുള്ള എൻഡിഎ, ബിജെപി അംഗങ്ങളുടെ വാദം സമിതി അധ്യക്ഷനായ ജയറാംരമേശ്‌ തള്ളി.  കരട്‌ വിജ്ഞാപനത്തിന്റെ ഹിന്ദിപതിപ്പ് കിട്ടാത്തതിനാല്‍ ചർച്ചയിൽ പങ്കെടുക്കാനാകില്ലെന്നും അവര്‍ വാദിച്ചു. എന്നാൽ, കരട്‌വിജ്ഞാപനത്തില്‍ ചർച്ച മാത്രമാണ്‌ ചെയ്യുന്നതെന്നും ഉടനടി റിപ്പോർട്ട്‌ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജയ്‌റാം രമേശ്‌ പ്രതികരിച്ചു.

വനം, പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ പാർലമെന്ററി സമിതി മുമ്പാകെ ഹാജരായി കരട്‌ വിജ്ഞാപനം സംബന്ധിച്ച്‌ വിശദീകരണം നടത്തി. സമിതിയിലെ മറ്റ് ചില അംഗങ്ങൾ കരട് വിജ്ഞാപനത്തില്‍ ആശങ്ക പങ്കുവച്ചു. കോർപറേറ്റുകള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമങ്ങളിൽ വെള്ളംചേർക്കുന്ന വ്യവസ്ഥ കരട്‌ വിജ്ഞാപനത്തിൽ ഉണ്ടെന്ന്‌ അസദുദ്ദിൻ ഒവൈസി ചൂണ്ടിക്കാട്ടി. കെട്ടിടനിർമാണ കമ്പനികൾക്ക്‌ അനുവദിച്ച ഇളവുകൾ പരിസ്ഥിതിക്ക്‌ ദോഷമാകുമെന്ന്‌ വന്ദനാചവാൻ പരാതിപ്പെട്ടു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top