ജൂനിയർ ആർടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനെതിരായ കേസിൽ സ്റ്റേ നീട്ടി
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
കൊച്ചി> നടനും അമ്മ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരായ കേസിലെ സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ജൂനിയർ ആർട്ടിസ്ഥായ നടിയുടെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസാണ് നടനെതിരെ കേസെടുത്തത്.
സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗിക താൽപര്യത്തോടെ ഇടപെട്ടുവെന്നാരോപിച്ച് കോഴിക്കോട് സ്വദേശിയായ നടിയാണ് പരാതിനൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹർജിയിലാണ് സ്റ്റേ നീട്ടിയത്.
Related News
![ad](/images/odepc-ad.jpg)
0 comments