14 December Saturday

സ്വപ്‌നം യാഥാര്‍ത്ഥ്യമായി; ഇടമൺ–കൊച്ചി പവർ ഹൈവേ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019

തിരുവനന്തപുരം > എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കിയ ഇടമൺ–-കൊച്ചി പവർ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നാടിന്‌ സമർപ്പിക്കും. അടൂരിലെ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ അഞ്ചിനാണ്‌  ഉദ്ഘാടനം. വൈദ്യുതിമന്ത്രി എം എം മണി അധ്യക്ഷനാകും. 

400 കെവി ലൈനിലൂടെ 800 മെഗാവാട്ട്‌ അധിക വൈദ്യുതി സംസ്ഥാനത്ത്‌ എത്തിക്കാനാകുന്ന പദ്ധതിയാണിത്‌.  ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ  നിലവിൽ പ്രസരണ ശൃംഖലയിൽ രണ്ടു കിലോവാട്ട്‌ വർധനയുണ്ടായി. ഉദുമൽപെട്ട്–--പാലക്കാട്, മൈസൂരു–--അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനായി. പ്രസരണ നഷ്ടം ഗണ്യമായി കുറഞ്ഞു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിലച്ച പദ്ധതിയാണ്‌. 148.3 കിലോമീറ്റർ ലൈനിൽ 138.8 കിലോമീറ്ററും പൂർത്തിയാക്കിയത് എൽഡിഎഫ്‌ സർക്കാരാണ്. ആകെയുള്ള 447 ടവറിൽ  351  എണ്ണം  പൂർത്തിയാക്കിയതും മൂന്നു വർഷത്തിനിടെയാണ്. 1300 കോടി രൂപയുടേതാണ്‌ പദ്ധതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top