14 December Saturday

VIDEO - ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി സർക്കാരിന്റെ ഇച്ഛാശക്തിയിൽ സാധ്യമാകുന്നു; ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

തിരുവനന്തപുരം > ഉപേക്ഷിക്കാൻ തീരുമാനിച്ച ഒരു പദ്ധതി കൂടി എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നൽകിയുമാണ് ഇടമൺ- കൊച്ചി പവർ ഹൈവേ സർക്കാർ പൂർത്തിയാക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നാളെ ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ലൈന്‍ ചാര്‍ജ്ജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നത്.

447 ടവറുകളില്‍ 351 എണ്ണവും പൂർത്തീകരിച്ചത് ഈ സർക്കാരിന്റെ കാലത്ത്.148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വൻ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമർപ്പിക്കുന്നത്.

ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിർഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികൾ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികൾ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂർത്തിയാക്കാനുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെ വി വോള്‍ട്ടേജ് വര്‍ധനവ്  സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

 വേനല്‍ വരള്‍ച്ചയില്‍ വൈദ്യുതി ക്ഷാമം അനുഭവപ്പെടുമ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങിച്ചാലും വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന അവസ്ഥയുമുണ്ടായിരുന്നു. ഈ ലൈന്‍ നിലവില്‍ വന്നതോടെ പ്രസരണ നഷ്ടത്തിലും ഗണ്യമായ കുറവാണ് സാധ്യമാകുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top