17 August Wednesday

ഷാജ്‌ കിരണിന്‌ ഇഡി നോട്ടീസ്‌; ചൊവ്വാഴ്ച രാവിലെ ഹാജരാകണമെന്ന് നിർദേശം

സ്വന്തം ലേഖകൻUpdated: Monday Jul 4, 2022

കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ്‌ കിരണിന്‌ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നോട്ടിസ്. ചൊവ്വ പകൽ 11ന്‌ എറണാകുളത്തെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. സ്വപ്നയുടെ മൊഴിയുടെയും പുതിയ ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും ഷാജ് കിരൺ പ്രതികരിച്ചു.

പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്നയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെ തുടർച്ചയിലാണ് ഷാജിനെയും വിളിപ്പിച്ചത്.  സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് സമ്മർദം ചെലുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ഒരാരോപണം. സ്വപ്ന പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ഷാജും ആരോപിച്ചു. മുഖ്യമന്ത്രിക്ക്‌ എതിരായ ഗൂഢാലോചനാക്കേസിൽ പ്രത്യേക അന്വേഷകസംഘം ഷാജിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top