04 December Friday

സംവരണം : ലീഗ‌് നിലപാട‌് മാറ്റം ജമാഅത്തെ ഇസ്ലാമിയെ തൃപ‌്തിപ്പെടുത്താൻ: കോടിയേരി ബാലകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


തലശേരി
സംവരണത്തിലെ മുസ്ലിംലീഗ‌് നിലപാട‌് മാറ്റം ജമാഅത്തെ ഇസ്ലാമിയെയും എസ‌്ഡിപിഐയെയും തൃപ‌്തിപ്പെടുത്താനാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. നിലവിലുള്ള സംവരണം അതേപടി നിലനിർത്തിയാണ‌് മുന്നോക്കത്തിലെ പിന്നോക്കക്കാർക്ക‌് 10 ശതമാനം സംവരണം നൽകുന്നത‌്.

നമ്പൂതിരി, നായർ വിഭാഗങ്ങൾക്ക‌് മാത്രമല്ല ക്രിസ‌്ത്യൻ ഉൾപ്പെടെ സംവരണമില്ലാത്ത എല്ല വിഭാഗത്തിലെയും പാവങ്ങൾക്ക്‌  ഇതിന്റെ പ്രയോജനം ലഭിക്കും. സിപിഐ എം  ജില്ലാ കമ്മിറ്റിയുടെ ഫെസ‌്ബുക്ക‌് പേജിൽ ഐ വി ദാസ‌് അനുസ‌്മരണ പ്രഭാഷണം നടത്തുകയായിരുന്നു കോടിയേരി.

നാല‌് വോട്ട‌് കിട്ടുമെന്ന ചിന്തയിലാണ‌് ജമാഅത്തെ ഇസ്ലാമിയുമായും എസ‌്ഡിപിഐയുമായും യുഡിഎഫ‌്  കൂട്ടുകൂടുന്നത‌്. ജമാഅത്തെ ഇസ്ലാമി പറയുന്നതാണിപ്പോൾ ലീഗ‌് നിലപാട‌്. ആർഎസ‌്എസ്സുമായി  സഖ്യമുണ്ടാക്കാനാണ‌് കോൺഗ്രസ‌് ശ്രമം. തിരുവഞ്ചൂർ രാധാകൃഷ‌്ണൻ കാര്യാലയത്തിലെത്തിയത‌് അതിന്റെ ഭാഗമായാണ‌്. 

കോർപറേറ്റുകൾക്കുവേണ്ടിയാണ‌് ബിജെപി കേന്ദ്രം ഭരിക്കുന്നത‌്. ലാഭവിഹിതം എല്ലാവർഷവും ബിജെപി ഓഫീസുകളിലെത്തുന്നുണ്ട‌്. അതുപയോഗിച്ചാണ‌് അവരുടെ പ്രവർത്തനം. ദേശാഭിമാനി വാരികയെ കേരളത്തിലെ പ്രധാന പ്രസിദ്ധീകരണമാക്കി വളർത്തിയ പത്രാധിപരാണ‌് ഐ വി ദാസെന്നും ലൈബ്രറി ആക്ട‌് തയ്യാറാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചതായും കോടിയേരി അനുസ‌്മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top