19 September Saturday

ചരിത്രഗ്രന്ഥകാരനും എഴുത്തുകാരനുമായ ഇ ശ്രീധരന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

തിരുവനന്തപുരം> ചരിത്രഗ്രന്ഥകാരനും എഴുത്തുകാരനുമായ പേരൂര്‍ക്കട ഇന്ദിരാനഗര്‍ ഹൗസ് നമ്പര്‍ 43ല്‍ പ്രൊഫ. ഇ ശ്രീധരന്‍ (82)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച പകല്‍ 12ന് തൈക്കാട് ശാന്തികവാടത്തില്‍. നിരവധി ചരിത്ര പഠന ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ടെക്സ്റ്റ് ബുക്ക് ഓഫ് ഹിസ്റ്റോറിയോഗ്രഫി, എ മാനുവല്‍ ഓഫ് ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് മെത്തഡോളജി, കെ പി ദേവദാസുമായി ചേര്‍ന്നെഴുതിയ ലോക ചരിത്രം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നെപ്പോളിയന്റെ ജീവചരിത്രഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ്, മടപ്പള്ളി കോളേജ്, പട്ടാമ്പി ഗവ. കോളേജ് എന്നിവിടങ്ങളില്‍ ചരിത്രാധ്യാപകനായിരുന്നു. കേരള സര്‍വകലാശാല വിദൂരപഠന കേന്ദ്രത്തില്‍ പ്രൊഫസര്‍ പദവിയില്‍നിന്നാണ് വിരമിച്ചത്. ഭാര്യ: സത്യ. മക്കള്‍: പത്മനാഭന്‍, വിജയലക്ഷ്മി. മരുമകന്‍: പി ജയകൃഷ്ണന്‍. 




 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top