കണ്ണൂർ> എസ് എഫ് ഐക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്ഐ നേതാക്കളല്ല. ആരോപണ വിധേയയായ കെ വിദ്യയും എസ്എഫ്ഐ നേതാവല്ല . കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്ക് ഇല്ല . അത് വിദ്യയ്ക്കും ബാധകമാണ്.
വിദ്യ എസ്എഫ്‌ഐയുടെ ഭാരവാഹിയായിരുന്നില്ല. എസ്എഫ്‌ഐ നേതാക്കള്‍ തന്നെ അത് വ്യക്തമാക്കിയതാണ്. കോളേജ് തിരഞ്ഞെടുപ്പുകളില്‍ പലതരം ആളുകളെ സ്ഥാനാര്‍ഥികളാക്കും. അതു കരുതി അവരെല്ലാം ആ സംഘടനയുടെ ആളുകളാണെന്ന ധാരണ വെച്ചുപുലര്‍ത്തരുത്. പാര്‍ട്ടി ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. വ്യാജരേഖയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..