20 October Tuesday

മന്ത്രി ഇ പി ജയരാജനും ഭാര്യയും കോവിഡ് മുക്തരായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


കണ്ണൂർ> വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കോവിഡ് മുക്തരായി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുവരുടേയും പരിശോധനാ ഫലം വെള്ളിയാഴ്ച തന്നെ നെഗറ്റീവ് ആയിരുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതരോടും ഡോക്ടർമാരോടും യാത്ര പറയുന്ന മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതരോടും ഡോക്ടർമാരോടും യാത്ര പറയുന്ന മന്ത്രി ഇ പി ജയരാജൻ



ശനിയാഴ്ച രാവിലെ പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ് അധ്യക്ഷനായ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഡിസ്ച്ചാർജ് ചെയ്യാൻ തീരുമാനിച്ചു. പകൽ പതിനൊന്നോടെ മന്ത്രിയും ഭാര്യയും പാപ്പിനിശേരി അരോളിയിലെ വീട്ടിലേക്കു മടങ്ങി.

വീട്ടിൽ ഒരാഴ്ചത്തെ സ്വയം നിരീക്ഷണം നിർദ്ദേശിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ബോർഡ് പ്രത്യേക വാർത്താ ബുള്ളറ്റിനിൽ അറിയിച്ചു.ഈ മാസം 11 നാണ് രണ്ടു പേർക്കും കോവിഡ്‌ 19 സ്ഥിരീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top