16 November Saturday

യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ മാറ്റിവെക്കും; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

തിരുവനന്തപുരം> സംസ്ഥാനത്ത് മഴക്കെടുതി മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുയാണ്. 65 ഓളം പേർക്ക് ഇതിനകം ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുള്ളത്‌. കേരളം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15നു ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് മാറ്റി വെക്കുകയാണ്.

മഴക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടം മുഖേന നൽകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.


പ്രധാന വാർത്തകൾ
 Top