14 July Tuesday

താങ്ങായി ഡിവൈഎഫ്‌ഐ; പാവപ്പെട്ട കുട്ടികൾക്കായി ടിവി ചലഞ്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

കൊച്ചി > സംസ്ഥാനത്താകെ ഓൺലൈൻ പഠനത്തിന് തുടക്കമാകുമ്പോൾ പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. പഠനത്തിന് അടിസ്ഥാനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടിവി നൽകുന്ന ചലഞ്ചിനാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തുടക്കമിട്ടിരിക്കുന്നത്.

ഒന്നിലധികം ടിവി ഉള്ളവർക്കും ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്കും തൊട്ടടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകരുമായോ സ്‌റ്റേറ്റ് കോൾ സെന്ററുമായോ ബന്ധപ്പെടാം. കോൾ സെന്റർ നമ്പർ: 9895858666, 8590011044, 8590018240, 7012215574.

ഡിവൈഎഫ്‌ഐ ക്യാമ്പയിന് പിന്തുണ നൽകികൊണ്ട് പ്രശസ്‌ത ചലച്ചിത്രതാരം മഞ്ജു വാര്യരുമെത്തി. കോൾ സെന്ററിൽ നേരിട്ട് വിളിച്ച് അഞ്ച് ടിവി നൽകാൻ സന്നദ്ധമാണെന്ന് മഞ്ജു അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുനന്തിനുള്ള ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരള ക്യാമ്പയിൻ വിജയകരമായി മുന്നോട്ടുപോകുകയാണ്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top