16 August Sunday

അജ്‌മലിന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

കൂറ്റനാട് > സംസ്ഥാന കലോത്സവത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അജ്‌മലിന്റെ വിദ്യഭ്യാസ ചെലവുകള്‍ ഡിവൈഎഫ്‌ഐ തൃത്താല ബ്ലോക്ക് കമ്മറ്റി ഏറ്റെടുത്തു. കലാരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള അജ്‌മല്‍ ജീവിതപ്രയാസങ്ങളോടെ കൊച്ചുവീട്ടിലാണ് താമസിക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന്  സ്വന്തമായി വീടില്ല. അജ്‌മലിന് വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലത്തിനായുള്ള അന്വേഷണം അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് ഹൈസ്‌കൂള്‍ വിഭാഗത്തിലും മികച്ച നടനായി തെരഞ്ഞെടുത്തത് അജ്‌മലിനെയാണ്. പിന്നീട് അമ്പിളി എന്ന മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തു. ഇല്ലായ്‌മകളോട് പടപൊരുതി ജീവിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാണ് അജ്‌മലെന്നും, അജ്‌മലിന്റെ വി്ദ്യഭ്യാസ ചെലവുകള്‍ എല്ലാം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയാണെന്നും തൃത്താല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി പി ഷഫീഫ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top