17 February Sunday

മോഡിയുടെ കൊല്ലം പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളി; ഡിവൈഎഫ്‌ഐ ഭരണഘടനാ വായന നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

തിരുവനന്തപുരം> പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന്‌ ഡിവൈഎഫ്‌ഐ. സുപ്രീം കോടതി വിധിനടപ്പിലാക്കുക എന്നത് ഒരു സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വം മാതൃകാപരമായി നടപ്പിലാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നതിനുപകരം രാഷ്ട്രീയ വൈരം പ്രകടിപ്പിച്ച പ്രധാനമന്ത്രി സർക്കാരിനെ കടുത്തഭാഷയിൽ വിമര്ശിക്കുകയായിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയിൽ നാളെ ഡിവൈഎഫ്ഐ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ഫേയ്‌സ്‌ ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

ഭരണഘടനയ്‌ക്കെതിരെ കലാപം നടത്തുന്നവരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഭരണഘടനാമൂല്യങ്ങളെ ഇകഴ്‌ത്തുകയുമാണ് പ്രധാനമന്ത്രി ചെയ്‌തത്. കേരളത്തിൽ സംഘപരിവാർ നടത്തുന്ന, സുപ്രീം കോടതി വിധിയ്ക്കെതിരായ കലാപങ്ങൾക്ക് പ്രധാനമന്ത്രിയുടെ പ്രേരണയുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top